സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട കോവിഡ് നിയന്ത്രണങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. രോഗബാധ കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചേക്കും.
മാസ്ക് ധരിക്കാത്തത് അടക്കമുള്ള കാര്യങ്ങള്‍ക്ക് പിഴത്തുക വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന് തദ്ദേശസ്ഥാപനങ്ങളുടെ കൂടുതല്‍ ഇടപെടല്‍ ഉറപ്പ് വരുത്താനാവശ്യമായ തീരുമാനങ്ങളും ഉണ്ടായേക്കും.












