യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായര്‍ക്കെതിരെ പരാതികള്‍ കൂടുന്നു. വിജയ് പി നായര്‍ സൈനികരെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് സൈനികരുടെ സംഘടന മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
യൂട്യൂബ് ചാനലിലൂടെ സൈന്യത്തെ അധിക്ഷേപിച്ചെന്നാണ് പരാതി. പട്ടാളക്കാര്‍ സ്ത്രീലനമ്പഡന്മാരും ബലാത്സംഗം ചെയ്യുന്നവരുമാണെന്നായിരുന്നു ഒരു വീഡിയോയില്‍ വിജയ് പി നായര്‍ പറഞ്ഞത്. യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെയുയരുന്ന രണ്ടാമത്തെ പരാതിയാണിത്.


















