കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സമരം അവസാനിപ്പിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കോവിഡ് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം അറിയിക്കുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് ആദ്യം ആവശ്യപ്പെട്ടത് ബി.ജെ.പിയാണ്. എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശതെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തേണ്ടത് ഭരണഘടനാ ബാധ്യതയാണ്. കോവിഡ് കണക്കിലെടുത്ത് പ്രചാരണ രംഗത്ത് ഉള്‍പ്പെടെ മാറ്റം വരുത്തിയാല്‍ മതിയെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.