കോവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ട് തിയേറ്ററിലിരുന്ന് സിനിമ കാണുന്നത് പ്രയാസമേറിയ കാര്യമാണ്. കോവിഡ് മാനദണ്ഡങ്ങളില്‍ വീര്‍പ്പുമുട്ടി പഴയപോലെ സിനിമ ആസ്വദിക്കാന്‍ പ്രേക്ഷകന് കഴിയുമോ എന്നും സംശയമാണ്. എന്നാല്‍ ഇതിനെല്ലാം പ്രതിവിധിയായി ‘ഡ്രൈവ് ഇന്‍’ സിനിമ കൊച്ചിയിലെത്തുകയാണ്. തുറസ്സായ സ്ഥലത്ത് നിങ്ങള്‍ക്ക് കാറിലെത്തി കാറിനുള്ളില്‍ തന്നെയിരുന്നു ബിഗ് സ്‌ക്രീനില്‍ സിനിമ കാണാനാകും. സണ്‍സെറ്റ് സിനിമാ ക്ലബ് എന്ന കമ്പനിയാണ് ഈ നൂതന ആശയത്തിന് പിന്നില്‍.
സ്‌ക്രീന്‍, പ്രൊജക്ടര്‍ എന്നിവയുടെ അകലം ക്രമീകരിച്ചതിനു ശേഷമായിരിക്കും ആദ്യ ഷോയ്ക്കുളള ആളുകളുടെ എണ്ണം തീരുമാനിക്കുക. ഒക്ടോബര്‍ നാലിന് രാത്രിയാണ് ഉദ്ഘാടന പ്രദര്‍ശനം നിശ്ചയിച്ചിരിക്കുന്നുത്. 2014 ല്‍ പുറത്തിറങ്ങിയ അഞ്ജലി മോനോന്റെ സൂപ്പര്‍ഹിറ്റ് സിനിമ ബാംഗ്ലൂര്‍ ഡെയ്‌സാണ് ഉദ്ഘാടന ചിത്രം.15 അതിഥികള്‍ക്കാണ് ആദ്യ പ്രദര്‍ശനം കാണാന്‍ അവസരം ലഭിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. എത്ര ഷോ നടത്തണമെന്നും ഏതൊക്കെ സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെന്നും തീരുമാനിക്കുന്നത് കമ്പനിയാണ്.
ഡല്‍ഹി, മുംബൈ, കല്‍ക്കട്ട, ഹൈദരാബാദ്, ഡെറാഡൂണ്‍ ഉള്‍പ്പടെയുളള ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും സണ്‍സെറ്റ് സിനിമാ ക്ലബ് കമ്പനി ‘ഡ്രൈവ് ഇന്‍ സിനിമ’ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. സണ്‍സെറ്റ് കമ്പനിയുടെ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കൊച്ചിയില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. അടുത്ത മണ്‍സൂണ്‍കാലം വരെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
സ്‌ക്രീനിന് അഭിമുഖമായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് സ്വന്തം കാറിനുളളിലിരുന്ന് സിനിമ കാണാനുളള അവസരമാണ് ഒരുക്കുന്നത്. കാറിന്റെ സ്പീക്കര്‍ മുഖേന സിനിമയുടെ ഓഡിയോയും എത്തിക്കും. കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിന് സമീപത്തായി തന്നെ കാണികള്‍ക്ക് ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങളും ഹോട്ടല്‍ അധികൃതര്‍ ക്രമീകരിക്കും. ഒരു ആവശ്യങ്ങള്‍ക്കായും കാറില്‍ നിന്നും പുറത്തേക്ക് ഇറേങ്ങണ്ടി വരില്ല. മലയാളികള്‍ക്ക് കോവിഡ് കാലത്ത് നഷ്ടമായ തിയറ്റര്‍ അനുഭൂതി ഡ്രൈവ് ഇന്‍ സിനിമയിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഈ കോവിഡ് കാലത്ത് സിനിമാ ആസ്വാദനത്തിനുളള മികച്ച ഒരു സംവിധാനമാണ് ഡ്രൈവ് ഇന്‍ തിയറ്റര്‍ എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
1960 കളില്‍ അമേരിക്കയിലാണ് ഈ ഡ്രൈവ് ഇന്‍ കള്‍ച്ചര്‍ ആരംഭിച്ചത്. ടിവി വരുന്നതിനു മുന്നേ അമേരിക്കയില്‍ ഭൂരിഭാഗം ആളുകള്‍ക്കും കാറുകളുണ്ടായിരുന്നു. സിനിമ കാണുന്നതിനായി ഇവരെല്ലാം തിയറ്ററുകളിലാണ് പോയി കൊണ്ടിരുന്നത്. ആ കാലഘട്ടത്തില്‍ തിയറ്ററുകളും പരിമിതമായിരുന്നു. ഇതേ തുടര്‍ന്നാണ് കാറില്‍ ഇരുന്ന് കൊണ്ട് തന്നെ സിനിമ കാണുക എന്ന് ആശയം വരുന്നത്. തുടര്‍ന്ന് ഒരുപാട് ഡ്രൈവ് ഇന്‍ തിയേറ്ററുകള്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് ടിവിയുടെ വരവോടെ ഡ്രൈവ് ഇന്‍ സിനിമകളുടെ പ്രധാന്യം കുറഞ്ഞു തുടങ്ങുകയാണ് ഉണ്ടായത്. എന്നാല്‍ കോവിഡ് സമയത്ത് വീണ്ടും ഈ കള്‍ച്ചറിന്റെ പ്രാധാന്യം വീണ്ടും വര്‍ധിക്കുകയാണ്.