ന്യൂഡല്‍ഹി: കര്‍ഷക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. പ്രതിഷേധത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാ മേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചു. തിങ്കളാഴ്ച രാവിലെ ഇരുപതോളം പേര്‍ ചേര്‍ന്നാണ് ട്രാക്ടര്‍ കത്തിച്ചത്.
#WATCH: Punjab Youth Congress workers stage a protest against the farm laws near India Gate in Delhi. A tractor was also set ablaze. pic.twitter.com/iA5z6WLGXR
— ANI (@ANI) September 28, 2020
പോലീസും അഗ്നിശമന സേനയും എത്തി ട്രാക്ടര്‍ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പ് വച്ചത്.
കര്‍ഷകരെ വഴിയാധാരമാക്കുന്ന കേന്ദ്ര നടപടിക്കെതിരായ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. വീണ്ടും രാജ്യത്തെമ്പാടും പ്രതിഷേധ പരിപാടികളുമായി സജീവമാകുകയാണ് കര്‍ഷകരിപ്പോള്‍.
അതേസമയം പ്രതിഷേധം ശക്തമായി തുടരുന്ന പഞ്ചാബില്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു. ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.