ചങ്ങനാശേരി എംഎല്‍എ സി. എഫ്. തോമസിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ. സങ്കുചിതമായ താൽപര്യങ്ങൾക്ക് ഉപരിയായി രാഷ്ട്രീയത്തെ നാടിന്റെ നന്മക്കായി ഉപയോഗിച്ച ജനപ്രതിനിധിയായിരുന്നു സി.എഫ് തോമസെന്ന് എ.കെ ബാലന്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.