മുംബൈ: ലഹരിമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ചരമണിക്കൂറാണ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടിയെ ചോദ്യം ചെയ്തത്.
ഇതിനിടെ നടി ശ്രദ്ധ കപൂറും സാറാ അലി ഖാനും ചോദ്യം ചെയ്യലിന് ഹാജരായി. സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് ശ്രദ്ധ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, കേസില്‍ കരണ്‍ ജോഹറുടെ ഉടമസ്ഥതയിലുള്ള ധര്‍മ പ്രൊഡക്ഷന്‍സ് ഡയറക്ടര്‍ ക്ഷിതിജ് പ്രസാദ് അറസ്റ്റില്‍. രണ്ട് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഷിതിജിനെ അറസ്റ്റ് ചെയ്ത്. ക്ഷിതിജിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു.











