ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വധിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. നടക്കാന്‍ പാടില്ലാത്ത അപമാനകരമായ സംഭവമാണ് നടന്നതെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഉന്നിന് അയച്ച കത്തില്‍ കിം പറയുന്നു.
ഉത്തര കൊറിയയുമായുള്ള സമുദ്രാതിര്‍ത്തിയില്‍ പട്രോളിംഗിനു പോയ ദക്ഷിണകൊറിയയുടെ ഫിഷറീസ് ഉദ്യോഗസ്ഥനെ തിങ്കളാഴ്ചയാണ് കാണാതായത്. സമുദ്രാതിര്‍ത്തി ലംഘിച്ച ഇദ്ദേഹത്തെ ഉത്തര കൊറിയയുടെ നാവിക ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം എണ്ണയൊഴിച്ച് കത്തിച്ചതായും ദക്ഷിണ കൊറിയ പറയുന്നു.