കോവിഡ് പശ്ചാത്തലത്തില്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി എയര്‍ അറേബ്യ. പുതുക്കിയ കോവിഡ് മാനദണ്ഡപ്രകാരം കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റുമായി മുന്‍കൂട്ടി അനുമതി വാങ്ങാതെ ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങാം. യാത്രയ്ക്കു 96 മണിക്കൂര്‍ മുന്‍പുള്ള പരിശോധനയുടെ റിപ്പോര്‍ട്ട് കരുതണമെന്നും ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.
നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ഷാര്‍ജ വിമാനത്താവളത്തില്‍ പരിശോധനയുണ്ടാകും. ഫലം വരുംവരെ ക്വാറന്റീനില്‍ കഴിയണമെന്ന നിബന്ധനയുണ്ട്. പോസിറ്റീവ് ആണെങ്കില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ചികിത്സാ ചെലവുകള്‍ സ്വയം വഹിക്കുകയും വേണം. വരുന്ന എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. പ്രവാസികള്‍ക്ക് ഷാര്‍ജ വിമാനത്താവളം വഴി ഏതു രാജ്യത്തേക്ക് യാത്ര ചെയ്യാനും അനുമതിയുണ്ട്. എന്നാല്‍ അതത് രാജ്യങ്ങളിലെ കോവിഡ് വ്യവസ്ഥകള്‍ പാലിച്ചായിരിക്കണം ഇത്.