പ്രശസ്ത ഗായകൻ എസ്‌പി ബാലസുബ്രമണ്യത്തിന്റെ അവസ്ഥ അതീവ ഗുരുതരമെന്നു ചെന്നൈയിൽ നിന്നുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നു . കോവിഡ് ബാധിച്ച് ഭേദമായതിനു ശേഷം തുടർചികിത്സയിലുള്ള ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവഗുരുതരമായെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം . ചെന്നൈ എംജിഎം ആശുപത്രിയിലാണ് ബാലസുബ്രഹ്മണ്യത്തെ പ്രവേശിപ്പിച്ചിട്ടുള്ളത് . ഓഗസ്റ്റ് 5 മുതൽ അദ്ദേഹം ഈ ആശുപത്രിയിൽ ചികിത്സയിലാണ്
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില വഷളാവുകയായിരുന്നെന്ന് ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പ് പറയുന്നു.സെപ്തംബർ 7നു തന്നെ ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് രോഗം ഭേദമായിരുന്നു എന്ന് മകനെ എസ്പി ബി ചരൻ പറഞ്ഞിരുന്നു . കസേരയിൽ ഇരിക്കുകയും ചെറുതായി സംസാരിക്കുകയും ചെയ്യുന്നുണ്ട് എന്നായിരുന്നു അവസാനമായി കിട്ടിയ വിവരം . വീണ്ടും അവസ്ഥ ഗുരുതരമായി എന്ന വാർത്തകൾ ആശങ്കയോടെയാണ് സംഗീത ലോകം വീക്ഷിക്കുന്നത് . എസ്പിബിയുടെ ആരോഗ്യത്തിനായി ലോകമെന്പാടും പൂജകളും പ്രാർത്ഥനകളും നടത്തിയിരുന്നു