അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികലയുടെ ജ്യേഷ്ഠൻ ടി വി സുന്ദരവദനത്തിനെതിരെ ഭൂമി കൈയേറ്റ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തഞ്ചാവൂരിലെ തിരുവയ്യാർ മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
തങ്ങളുടെ ഭൂമി അനധികൃതമായി കൈക്കലാക്കിയതായി കാണിച്ചു തഞ്ചാവൂർ സ്വദേശികളായ വലർമതി- മനോഹരൻ ദമ്പതികൾ നൽകിയ കേസിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.


















