മലയാളത്തിന്റെ മഹാനടന്‍ തിലകന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് എട്ട് വര്‍ഷം. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകന്‍ 1979-ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 18-ഓളം പ്രൊഫഷണല്‍ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്ന തിലകന്‍ 10,000 ത്തോളം വേദികളില്‍ വിവിധ നാടകങ്ങളിലും അഭിനയിച്ചു. 43 നാടകങ്ങള്‍ സംവിധാനം ചെയ്തു.
നിരവധി ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1956-ല്‍ പഠനം ഉപേക്ഷിച്ച് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരില്‍ നാടകസമിതി നടത്തിയിരുന്നു. 1966 വരെ കെ.പി.എ.സി. യിലും തുടര്‍ന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവര്‍ത്തിച്ചു.
പി.ജെ.ആന്റണിയുടെ ‘ഞങ്ങളുടെ മണ്ണാണ്’ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകന്‍ നാടകസംവിധായനത്തിലേക്ക് കടക്കുന്നത്. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടല്‍, ഇന്ത്യന്‍ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.
1973 ലായിരുന്നു അരങ്ങില്‍ നിന്ന് വെള്ളിത്തിരയിലേക്ക് വേഷപ്പകര്‍ച്ച നടത്തുന്നത്. പി.ജെ ആന്റണിയുടെ പെരിയാറിലൂടെ സിനിമ ജീവിതത്തിന്റെ തുടക്കം കുറിക്കുകയും പിന്നീട് ഉള്‍ക്കടല്‍,യവനിക എന്നീ ചിത്രങ്ങളിലൂടെ തിലകന്‍ മലയാളസിനിമയില്‍ തന്റെ ഇരിപ്പിടം കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് അനേകവേഷപ്പകര്‍ച്ചകള്‍. തിലകന്‍ സിനിമ എന്ന മായികലോകത്ത് അച്ഛനായും മകനായും ഡോക്ടറായും മന്ത്ര വാദിയായും പോലീസായും പുരോഹിതനായുമെല്ലാം നിറഞ്ഞാടി.
മികച്ച സഹനടനായിട്ടുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം യവനികനികയിലെ വക്കച്ചന് തിലകനെ തേടിയെത്തി. മികച്ച സഹനടനുള്ള പുരസ്‌കാരവും പിന്നീട് 1985 മുതല്‍ തുടര്‍ച്ചയായ നാലു തവണയും തിലകനോട് ചേര്‍ന്നു തന്നെ നിന്നിരുന്നു.
യാത്ര,പഞ്ചാഗ്നി,തനിയാവര്‍ത്തനം,ധ്വനി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയതും. മികച്ച സഹനടനുള്ള അവാര്‍ഡ് 1998 ല്‍ കാറ്റത്തൊരു പെണ്‍പൂവ് എന്ന ചിത്രത്തിനും ലഭിച്ചു. സംസ്ഥാനത്തെ മികച്ച നടനായി 1990 ല്‍ പെരുന്തച്ചനിലെ പ്രകടനത്തിന് തിലകന്‍ മാറുകയും ചെയ്‌തു.
1994 ല്‍ ഗമനം, സന്താന ഗോപാലം എന്നീ ചിത്രങ്ങളിലൂടെയും തിലകന്‍ മികച്ച നടനായി ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് . 1988ല്‍ മികച്ച സഹനടനുള്ള ദേശിയ പുരസ്‌കാരം തിലകനെ തേടിയെത്തി. 2006 ഏകാന്തത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹനായ തിലകനെ രാജ്യം 2009 പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്‌തു. ദേശിയ തലത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ഉസ്താദ് ഹോട്ടലിലെ പ്രകടനത്തിനും തേടിയെത്തി. മരണശേഷമായിരുന്നു അത്.
സിനിമാരംഗത്തെ ഒരു ഒറ്റയാനായിട്ടായിരുന്നു പലപ്പോഴും തന്റേതായ നിലപാടുകളില്‍ ഉറച്ചുനിന്ന അദ്ദേഹം നിലനിന്നിരുന്നത്. സ്വന്തം ശരി ആരുടെ മുന്‍പിലും തുറന്നു പറയാന്‍ മടിയില്ലാത്ത പ്രകൃതത്തിന് ഉടമ കൂടിയാണ് അദ്ദേഹം. എന്നാല്‍ സിനിമയിലെ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ പഴയ അരങ്ങില്‍ തിലകന്‍ വീണ്ടും സജീവമായി.
ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ‘സീന്‍ ഒന്ന് – നമ്മുടെ വീട്’ ആയിരുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


















