യു.എ.ഇ യില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകള്‍. കോവിഡ് 19 സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരുടെ പ്രവേശനം തടയാന്‍ വ്യാപാര കേന്ദ്രങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ദുബായ് സാമ്പത്തിക വിഭാഗം അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പ്രാധാന്യം. ഇവ സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഓര്‍മിപ്പിച്ചു. അതേസമയം, വ്യാപാര കേന്ദ്രങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് സാമ്പത്തിക വിഭാഗത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം നിരീക്ഷിച്ചു വരികയാണ്.
.@Dubai_DED: Traders have the right to refrain from receiving, or providing services to, consumers and the public who do not commit to the COVID-19 precautionary measureshttps://t.co/VjZ0FIjXgU
— Dubai Media Office (@DXBMediaOffice) September 23, 2020
സാമൂഹിക അകലം പാലിക്കുക, ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ധരിക്കുക എന്നിവ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കുകയും നിയമലംഘകര്‍ക്ക് പിഴ ചുമത്തുകയും ചെയ്തുവരുന്നുണ്ട്. ഇന്നലെ വിവിധ ഷോപ്പിങ് കേന്ദ്രങ്ങളിലെ രണ്ട് റിട്ടെയില്‍ ഔട് ലെറ്റുകള്‍, റിഗ്ഗയിലെ ഫാര്‍മസി, മുറഖബാദിലെ എക്‌സ്‌ചേഞ്ച് ഹൗസ് എന്നിവയ്ക്ക് നിയമലംഘനത്തിന് പിഴ ചുമത്തി.
ഇവിടങ്ങളില്‍ ജീവനക്കാര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലം പാലിക്കാത്തതിനും ചില സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. ആകെ 539 കടകളും വ്യാപാര സ്ഥാപനങ്ങളും സുരക്ഷാ നിയമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. നിയമലംഘനം കണ്ടാല്‍ ദുബായ് കണ്‍സ്യൂമര്‍ ആപ്പ് (Dubai Consumer app) വഴിയോ 600545555 എന്ന നമ്പരില്‍ വിളിച്ചോ, Consumerrights.ae എന്ന വെബ്‌സൈറ്റിലൂടെയോ അധികൃതരെ വിവരം അറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.