കൊച്ചി ലുലു മാൾ ഉൾപ്പെട്ട പ്രദേശം കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചതിനെ തുടർന്ന് ലുലു മാൾ വീണ്ടും അടച്ചു. ഔദ്യോഗിക നിർദ്ദേശങ്ങൾ അനുസരിച്ചു , ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ, സെപ്റ്റംബർ 23 മുതൽ ഞങ്ങൾ താൽക്കാലികമായി അടക്കുകയാണ് , കമ്പനി വക്താവ് സ്വരാജ് ഇന്ന് ഗൾഫ് ഇന്ത്യൻസിനോട് പറഞ്ഞു. ഉപഭോക്താക്കൾക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടിൽ ഖേദിക്കുന്നു . ജൂലൈ മാസത്തിലും 14 ദിവസം ലുലു ഇതേ കാരണത്താൽ അടച്ചിട്ടിരുന്നു.
