ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം ‘ബ്രൂസ് ലി ‘യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വൈശാഖ് ആണ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്. യുഎംഎഫ് ബാനറില്‍ ഉണ്ണി നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത്.
മല്ലു സിങിന് ശേഷം വൈശാഖും ഉണ്ണിയും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബ്രൂസ്‌ലിക്കുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങിയ മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം ചേര്‍ന്നാണ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.
ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഷാജികുമാര്‍ ആണ്. അടുത്ത വര്‍ഷമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. മേപ്പടിയാന്‍ ആണ് ഉണ്ണിയുടെ പ്രദര്‍ശനത്തിനായെത്തുന്ന ചിത്രം.