തിരുവനന്തപുരം: നിയമസഭയില്‍ നടന്ന കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ തിരുവനന്തപുരം സിജെഎം കോടതി തള്ളി. മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലുമാണ് കേസിലെ പ്രതികള്‍. കെ അജിത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍, വി ശിവന്‍കുട്ടി എന്നിവരാണ് മറ്റ് പ്രതികള്‍.
2015ല്‍ കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് അക്രമം നടന്നത്. സഭയിലെ കസേര ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ തകര്‍ക്കുകയായിരുന്നു. രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.