ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് മന്ത്രി കെ.ടി.ജലീല്‍. അത് സംബന്ധിച്ചു അത്യന്തികമായി സത്യം വെളിപ്പെടുത്തേണ്ടത് അന്വേഷണ ഏജന്‍സിയാണെന്നും
എതിർ ചേരിയിലുള്ളവർ പ്രചരിപ്പിക്കുന്ന അപവാദങ്ങൾക്ക് രാജിവെക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. യും ആര്‍.എസ്.എസും ചെയ്യുന്ന കാര്യങ്ങൾക്ക് ചൂട്ടുപിടിക്കുകയാണ് ഇപ്പോൾ ലീഗും കോൺഗ്രസ്സും ചെയ്യുന്നതെന്നും മന്ത്രി കെ. ടി ജലീൽ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ലാ ഇലാഹ ഇല്ലള്ള’ പറഞ്ഞാൽ അതിൽ ലാ ഇലാഹ ഒഴിവാക്കി മന്ത്രി’ ദൈവമില്ല എന്ന് പറഞ്ഞതായാണ് മാധ്യമങ്ങൾ ഇപ്പോൾ വർത്ത കൊടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“അറിയാത്ത മാധ്യമ പ്രവര്‍ത്തകര്‍ വിളിച്ചു കാര്യങ്ങള്‍ ചോദിച്ചാല്‍ അങ്ങനെ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ കഴിയില്ല. ഊഹാപോഹങ്ങള്‍ക്കും മറുപടിപറയേണ്ട ആവശ്യമില്ല. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നപ്പോൾ ഖുർആൻ വിഷയം മറച്ചു വെച്ചത് അതൊരു വര്‍ഗീയ വിഷയമായി ആളുകള്‍ ഏറ്റെടുക്കാതിരിക്കാന്‍ വേണ്ടിയാണ്. 32എണ്ണം ഖുര്‍ആന്‍ വീതം 32 പാക്കറ്റുകളിലായാണ് ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ സി-ആപ്റ്റിൽ എത്തിയത്. ഒരു പാക്കറ്റ് അവിടത്തെ ജീവനക്കാർ പൊട്ടിച്ചു പരിശോധിച്ചിരുന്നു . കസ്റ്റംസ് ക്ലിയറന്‍സ് നല്‍കാതെ എങ്ങനെയാണ് കോണ്‍സുലേറ്റില്‍ എത്തുക. യു.എ.ഇ എല്ലാവര്‍ഷവും റംസാന്‍ കിറ്റും സക്കാത്തും വിതരണം ചെയ്യാറുണ്ട്.മറ്റു രാജ്യങ്ങള്‍ ക്രിസ്മസിന് കേക്ക് വിതരണം ചെയാറുണ്ട്. ഇന്ത്യ ദീപാവലിക്ക് സ്വീറ്റ്‌സ് വിതരണം ചെയ്യാറുണ്ട്. ഇതൊരു പുതിയ കാര്യമല്ല . ലീഗും ബി.ജെ.പി യും തമ്മില്‍ ഇപ്പോൾ നിലനിക്കുന്നത് ഭായി-ഭായി ബന്ധമാണ്. എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ ലീഗ് വി. മുരളീധരനെ കുറ്റപ്പെടുത്താത്?
ഇമേജുകളുടെ തടവുകാരല്ല കമ്മ്യൂണിസ്റ്റുകാർ.’പണ്ടു പറയും മലപ്പുറത്ത് ലീഗിൽ നിന്നുപോയാൽ പോയോനു പോയി’. ഇന്ന് പക്ഷെ അങ്ങനെയല്ല കാര്യങ്ങൾ . മലപ്പുറത്തായാലും ലീഗിൽ നിന്നു പോയാൽ പോയവൻ രക്ഷപെട്ടു. ലീഗ് കോട്ടകെട്ടി സംരക്ഷിച്ച സീറ്റ് ആണ് ഇടതുപക്ഷ പിന്തുണയോടെ ഒരു സാധാരണക്കാരൻ പിടിച്ചെടുത്തത്. അത് ലീഗ് ഉള്ളിടത്തോളം കാലം അവർക്ക് മറക്കാൻ പറ്റില്ല.” ജലീല്‍ പറഞ്ഞു.











