English हिंदी

Blog

psc

 

എൽ.പി.എസ്.എ./യു.പി.എസ്.എ പരീക്ഷകളിൽ കുട്ടികൾ പഠിക്കുന്ന ഭാഷകൾ പ്രത്യേക വിഷയങ്ങളായി ഉൾപ്പെടുത്തണമെന്ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷനോട് ഞങ്ങൾ ആവശ്യപ്പടുന്നു. ശാസ്ത്രം, കണക്ക്, മാനവീക വിഷയങ്ങൾ എന്നിവക്കു പുറമേ പ്രൈമറി ക്ലാസുകളിലെ പൊതു അധ്യാപകർ പഠിപ്പിക്കേണ്ടത് മലയാളവും ഇംഗ്ലീഷുമാണ്. ഹിന്ദി തുടങ്ങിയ ഭാഷകൾക്ക് പ്രത്യേക അധ്യാപകരുണ്ട്. എന്നാൽ ഇപ്പോഴത്തെ എൽ.പി.എസ്.എ.യുടെ ഒ.എം.ആർ. ടെസ്റ്റു പേപ്പറിൽ മലയാളവും ഇംഗ്ലീഷും ഒരു വിഷയമായി ഉൾപ്പെടുത്തിക്കാണുന്നില്ല. യു.പി.എസ്.എ. ടെസ്റ്റിൽ ഇംഗ്ലീഷ് ഉണ്ടെങ്കിലും മലയാളം ഇല്ല. ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങൾ പി.എസ്.സി. ഉപേക്ഷിക്കണം.

Also read:  സിപിഎം നേതാവ് എം സി ജോസഫൈന്‍ അന്തരിച്ചു

മലയാളം ഒരു വിഷയമായി ഹൈസ്കൂൾ / ഹയർ സെക്കണ്ടറി തലത്തിൽ പഠിച്ചവർക്ക് മാത്രമേ പ്രൈമറി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷകൾ എഴുതാൻ അനുവാദമുള്ളു. ചോദ്യങ്ങൾ സാങ്കേതിക പദങ്ങൾ ഉൾപ്പടെ മാതൃഭാഷയിൽ ആണ് തയ്യാറാക്കിയിട്ടുള്ളത്. അങ്ങനെയിരിക്കെ മലയാളവും ഇംഗ്ലീഷും ഒരു വിഷയമായി ഉൾപ്പെടുത്തുന്നതിന് പി.എസ്.സി. അറച്ചു നിൽക്കുന്നത് എന്തിനെന്നു മനസ്സിലാവുന്നില്ല. ഭാഷയിലെ പ്രാഥമിക ശേഷികൾ കുട്ടികളെ പരിശീലിപ്പിക്കേണ്ടവരാണ് പ്രൈമറി സ്കൂൾ അധ്യാപകർ. ഭാഷാ വൈദഗ്ദ്ധ്യം ഇല്ലാത്തവരും നമ്മുടെ സമ്പന്നമായ സാഹിത്യത്തെ പരിചയമില്ലാത്തവരും പ്രൈമറി സ്കൂൾ അധ്യാപകരായി വരുന്നത് വലിയ അപകടമാണ്.

Also read:  ജ്വല്ലറി തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എക്ക് ജാമ്യമില്ല

നേരത്തേ തന്നെ ഇങ്ങനെയാണ്, ആ രീതി തങ്ങൾ പിന്തുടരുന്നു എന്ന മട്ടിലുള്ള പി.എസ്.സി.യുടെ ന്യായീകരണം ഒട്ടും ഉചിതമല്ല. എൽ.ഡി.എഫ്. സർക്കാരിൻ്റെ കീഴിൽ കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസം സമൂലമായ ഒരു മാറ്റത്തിന് ഒരുങ്ങുകയാണ് എന്ന വസ്തുത പി.എസ്.സി. മനസ്സിലാക്കണം. പൊതുവിദ്യാലയങ്ങൾ പ്രത്യേകിച്ചും സർക്കാർ സ്കൂളുകൾ സാങ്കേതിക മികവോടെ നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അൺ എയിഡഡ് മേഖലയെ ഉപേക്ഷിച്ച് കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിൽ ചേരാനായി ക്യൂ നിൽക്കുന്ന കാഴ്‌ച നാം കാണുന്നു.

Also read:  സംസ്ഥാനത്ത് കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍; ഇന്റര്‍സിറ്റിയും ജനശതാബ്ദിയും നാളെ മുതല്‍, റിസര്‍വേഷന്‍ ആരംഭിച്ചു

ഈ നവീകരണത്തിന് ഉതകുന്ന തികച്ചും അനുയോജ്യരായ കഴിവുള്ള അധ്യാപകരെ തെരഞ്ഞെടുത്ത് അയക്കാൻ കേരള പി.എസ്.സി.ക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രസിഡണ്ട്-ഷാജി എൻ.കരുൺ, സെക്രട്ടറി അശോകൻ ചരുവിൽ എന്നിവര്‍ പറഞ്ഞു.