1997 ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു എന്ന സിനിമയാണ് ആദ്യമായി വിദേശ ഭാഷ വിഭാഗത്തിൽ ഓസ്കാർ നോമിനേഷന് ഇന്ത്യയെ പ്രതിനിധീകരിച്ച മലയാള ചിത്രം. അന്ന് ഈ ചിത്രം എന്താണ് പറയാൻ ഉദ്ദേശിച്ചത്..? ഇന്നും പ്രസക്തിയേറുന്ന ഗുരുവിലെ ചില സത്യങ്ങൾ
ഒരർത്ഥത്തിൽ നമ്മൾ എല്ലാം ജനിച്ചപ്പോൾ ഓരോ ഇലാമ പഴത്തിന്റെ ചാറു കുടിച്ചവർ ആണ്, ജാതി, മതം, നിറം ദേശം എന്നീ വേർതിരിവുകൾ ആ ചാറിന്റെ ഫലമായി നമ്മുടെ ഉള്ളിൽ കയറി അന്ധത ഉളവാക്കിയെടുക്കുന്നു നമ്മളിൽ.
ജനിച്ചു വീഴുന്ന കൂട്ടുകളിൽ ഇലമാ പഴത്തിന്റെ ചാറു കൊടുത്തു വെളിച്ചത്തെ മറയ്ക്കുന്ന കട്ട ഇരുട്ട് നൽകുന്ന ഒരു സമൂഹത്തിന്റെ കഥ..
നാം ജനിച്ചു വീണപ്പോൾ നമ്മുക്ക് കാഴ്ച ഉണ്ടായിരുന്നു, ആ ദേശത്തും ജനിക്കുന്ന കുട്ടികൾ വെളിച്ചം കണ്ടിരുന്നു, നാം ജനിച്ച ശേഷം നമ്മുടെ മാതാപിതാക്കൾ, കുടുംബം മതം എന്ന ഇലാമ പഴത്തിന്റെ ചാർ നമ്മളെ കുടിപ്പിക്കുന്നു, ആ ദേശത്തും സംഭവിച്ചത് അത് തന്നെ ആണ്
സത്യത്തിൽ ആ ദേശം രഘു രാമന്റെ ഉള്ളിലെ ഒരു തോന്നൽ ആണ്,
വെളിച്ചം ഉള്ള ദേശത്തു മതം എന്ന ഇരുട്ട് പേറി ജീവിക്കുന്ന രഘു രാമന് ആ തോന്നൽ വെളിച്ചത്തിലേക്കുള്ള ഒരു വഴി ആയിരുന്നു.
സ്നേഹവും സമാധാനവും തളിര്‍ത്തു വളര്‍ന്നിരുന്ന ഒരു സുന്ദരമായ ഗ്രാമം. ഹിന്ദുവും മുസ്ലീമും പരസ്പ്പര സഹായ സഹകരണത്തോടെയും ഐക്യത്തോടെയുമാണ് അവിടെ ജീവിച്ചിരുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മതത്തെ ആയുധമാക്കാന്‍ തീരുമാനിക്കുന്ന ഒരു കൂട്ടം ദുഷ്ട ശക്തികള്‍ ഹിന്ദു – മുസ്ലീം സംഘര്‍ഷത്തിനു വഴി തെളിയിക്കുന്നിടത്തു നിന്നാണ് സിനിമ മുന്നോട്ടു ചലിക്കുന്നത്.
കുട്ടികള്‍ക്ക് സത്യത്തില്‍ മതമുണ്ടോ ? ഇല്ല എന്നാണു സിനിമയിലൂടെ സംവിധായകന്‍ നമുക്ക് പറഞ്ഞു തരുന്നത്. മുസ്ലീം സുഹൃത്തിന്‍റെ തൊപ്പി ധരിച്ചു കൊണ്ട് അമ്പലത്തില്‍ പ്രാര്‍ഥിക്കാന്‍ കയറുന്ന കുട്ടിയിലൂടെ സംവിധായകന്‍ അത് നമുക്ക് തെളിയിച്ചു തരുന്നുണ്ട്. പക്ഷെ കുട്ടികള്‍ക്കില്ലാത്ത മറ്റെന്തൊക്കെയോ മത വിവരമാണ് മുതിര്‍ന്നവര്‍ക്ക്. അത് കൊണ്ട് തന്നെ അവര്‍ ഈ പ്രശ്നത്തെ ദൈവ ഭയത്തോടെയാണ് നോക്കി കാണുന്നത്. അഹിന്ദുവായ ഒരു കുട്ടി അമ്പലത്തില്‍ കയറി എന്ന് തെറ്റിദ്ധരിക്കുന്ന പൂജാരിയും, ഇതേ ഭയം ഉള്‍ക്കൊള്ളുന്ന ഒരു വ്യക്തിയാണ്. സമുദായങ്ങളുടെ ഈ ഭയത്തെയും ആചാര വിശ്വാസങ്ങളെയും ചൂഷണം ചെയ്യുന്ന ദുഷ്ട ശക്തികള്‍ ഈ പ്രശ്നത്തെ ഒരു വര്‍ഗീയ കലാപം വരെ എത്തിക്കുന്നതില്‍ വിജയിക്കുന്നുമുണ്ട്.
പൂജാരിയുടെ മകനായ രഘുരാമന്‍ തന്‍റെ അച്ഛന്റെ ഘാതകരായ മുസ്ലീമുകളെ കൊല്ലാന്‍ തീരുമാനിക്കുന്നു. ഇതിനായി രഘുരാമന് ഹിന്ദു സംഘടനകളുടെ കൂട്ടത്തില്‍ ചേരുകയും അവരുമായി സഹകരിക്കേണ്ടിയും വരുന്നു. കലാപത്തില്‍ പരിക്കേറ്റ മുസ്ലീമുകള്‍ ഒരാശ്രമത്തില്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ടെന്ന വിവരം കിട്ടിയതിനനുസരിച്ച് രഘു രാമനും കൂട്ടരും അവരെയില്ലാതാക്കാന്‍ വേണ്ടി അങ്ങോട്ട് തിരിക്കുന്നുണ്ട്. ശേഷം ഗുരുവിന്‍റെ മെതിയടിയില്‍ സ്പര്‍ശിക്കേണ്ടി വരുന്ന രഘു രാമന് കിട്ടുന്ന പ്രബോധനമാണ് കഥയുടെ പ്രധാന തന്തു.
അവിടെയാണ് തിരിച്ചറിവുകൾ രൂപപ്പെടുന്നത് ജനിച്ച കുട്ടികൾക്ക് ഇലാമ പഴത്തിന്റെ നീര് കൊടുത്തു അന്ധത നൽകുന്ന ദേശത്തു മറ്റൊരു വിശ്വാസം ഉണ്ടായിരുന്നു ഇലമാ പഴത്തിന്റെ കുരു കഴിക്കരുത് അത് കഴിച്ചാൽ മരിക്കും
മതം പോലെ തന്നെ അപകടമായ മറ്റൊന്ന് കൂടി ആണ് നിരീശ്വര വാദവും, വിശ്വാസം ഒരിക്കലും തെറ്റല്ല, വിശ്വാസം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കുന്നതും, തന്റെ വിശ്വാസത്തിനു വേണ്ടി മറ്റൊരാളുടെ വിശ്വാസം നശിപ്പിക്കുകയും ചെയ്യുമ്പോൾ ആണ് അവിടെ അപകടവസ്ഥ വരുന്നത്, നിരീശ്വര വാദി ദൈവം ഇല്ല എന്ന് പറയുന്നു ഒരു അപകടം വരുമ്പോൾ ദൈവമേ എന്ന് വിളിക്കുന്നു..
നമ്മുടെ ഒക്കെ വിശ്വാസത്തിൽ ചിലർ നമ്മളോട് പറഞ്ഞിട്ടുണ്ട് ഇലാമ പഴത്തിന്റെ ചാറാണ് നല്ലത് കുരു വിഷം ആണെന്ന്
ഇലമാ പഴത്തിന്റെ ചാറു കുടിച്ചു അന്ധത വന്ന രഘു രാമൻ അതിന്റെ കുരുവിന്റെ ഗുണം അറിയുന്നത് ആ ആശ്രമത്തിൽ ഗുരുവിന്റെ പാദത്തിൽ ആണ്
അന്ധതതുടെ ലോകത്ത് അദ്ദേഹം വിളിച്ചു പറയുന്നു ഇലമാ പഴത്തിന്റെ ചാറു കുടിക്കരുത് അത് നിങ്ങളെ ഇരുട്ടിലാക്കും,
ജീവിതത്തിന്റെ ഒരു ഭാഗമാകണം മതം അല്ലാതെ മതത്തിന്റെ ഭാഗമാകേണ്ടത് അല്ല ജീവിതം എന്നാണ് രാജേന്ദ്ര ബാബു ഗുരുവിൽ പറയുന്നത്
നൂറ്റാണ്ടുകൾ പഴകിയ വിശ്വാസത്തെ തകർത്താണ് അയാൾ ഇലാമ പഴത്തിന്റെ കുരു അവർക്ക് കൊടുക്കുന്നത്, ഒരു ഗുഹ ഉണ്ടാക്കി എല്ലാവരെയും ഗുഹയിൽ അടച്ചു ചെറിയ ചെറിയ സുഷിരങ്ങൾ ഉണ്ടാക്കി, ഇരുട്ടിന്റെ മറ നീക്കി വെളിച്ചം അവരിലേക്ക് അയാൾ കൊണ്ടു വരുന്നു
മതത്തിന്റെ ആചാരങ്ങളുടെ പേരിൽ മനുഷ്യരെ വേർതിരിക്കുന്ന ഈ ലോകത്ത്, ആഹാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഈ ലോകത്ത് ഇലമാ പഴത്തിന്റെ കുരു ആവശ്യമാണ്, ചാറു കുടിച്ചു അന്ധത വന്നവരുടെ കണ്ണ് തുറക്കാൻ
കാലത്തിനു മുൻപ് സഞ്ചരിച്ച വിസ്മയം ഗുരു പിറവിയെടുത്തിട്ട് ഇന്നെയ്ക്ക് 23 വർഷങ്ങൾ

















