തിരുവനന്തപുരം: ചരിത്രത്തിലാദ്യമാണ് ഒരു മന്ത്രിയുടെ ഇഡി ചോദ്യം ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രോട്ടോക്കോള്‍ ലംഘനം എന്ന് ചെറുതാക്കി കാണിക്കാനാണ് ഇടതുപക്ഷ നേതാക്കള്‍ ശ്രമിക്കുന്നത്. സത്യം ജയിക്കുമെന്ന് ജലീല്‍ പറയുന്നത് അഭിനേതാക്കളുടെ ചരിത്ര പ്രസംഗം പോലെയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
സുപ്രീംകോടതിയില്‍ കേസ് നടത്താന്‍ സര്‍ക്കാര്‍ ഖനാവിലെ പണം ചെലവഴിക്കരുത്. എകെജി സെന്ററിലെ പണം ഉപയോഗിച്ച് കേസ് നടത്തണം. പാര്‍ട്ടി കൊലയാളികളുടെ കേസ് നടത്താനല്ല സര്‍ക്കാര്‍ ഖജനാവിലെ പണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഇ.പി ജയരാജനെ ബന്ധു നിയമനത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തിയ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നു. റെഡ് ക്രസന്റുമായി 200 കോടി രൂപയുടെ ഇടപാടാണ് സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.