സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴ ലഭിക്കും. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.
Also read: കേരളത്തിലെ നഴ്സുമാര്‍ക്ക് സൗദിയിൽ അവസരമൊരുക്കി നോര്‍ക്ക റൂട്ട്സ്; ഇപ്പോള്‍ അപേക്ഷിക്കാം.!
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തീരദേശത്ത് 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശവുമുണ്ട്.












