കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നഴ്‌സറികളില്‍ പഠനം ആരംഭിക്കുന്നതിന് കൂടുതല്‍ നിര്‍ദേശങ്ങളുമായി ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ). അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും കോവിഡ് പരിശോധനക്ക് ഹാജരായിരിക്കണമെന്ന് നിര്‍ദേശമുണ്ട്.
12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ 14 ദിവസം ക്വാറന്റീന് ശേഷമേ പഠനത്തില്‍ പ്രവേശിക്കാവൂ. അല്ലാത്തപക്ഷം, കോവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം. കെ.എച്ച്.ഡി.എയുടെ വെബ്‌സൈറ്റിലാണ് നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
- 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്ഥിരമായി കോവിഡ് പരിശോധന ആവശ്യമില്ല.രോഗലക്ഷണമുള്ള കുട്ടികളെ പരിശോധിക്കാം
- സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്‍പ് കെ.എച്ച്.ഡി.എയുടെ അനുമതി തേടണം.
- സ്ഥാപനത്തിന്റെ മുന്‍കരുതലുകളെയും തയാറെടുപ്പുകളെയും കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
- കുട്ടികള്‍ക്ക് മറ്റ് രോഗങ്ങാെളന്നുമില്ലെന്ന് രക്ഷിതാക്കള്‍ സത്യവാങ്മൂലം നല്‍കണം
- പ്രവേശന കവാടങ്ങളില്‍ ശരീരോഷ്മാവ് പരിശോധിക്കാനുള്ള സംവിധാനം സജ്ജീകരിക്കണം.
- ഒരു ക്ലാസില്‍ പത്തില്‍ കൂടുതല്‍ കുട്ടികളെ അനുവദിക്കില്ല.
- ജീവനക്കാര്‍ മാസ്‌ക് ധരിക്കണം,ചെറിയ കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല.
- ഡി.എച്ച്.എയുടെ അംഗീകാരമുള്ള കേന്ദ്രങ്ങളില്‍ നിന്നാണ് അധ്യാപകരും ജീവനക്കാരും കോവിഡ് പി.സി.ആര്‍ പരിശോധന നടത്തേണ്ടത്.
- കുട്ടികള്‍ ഒത്തുചേരുന്ന പരിപാടികള്‍ സംഘടിപ്പിക്കരുത്.
- കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ ഭക്ഷണം കൊടുത്തയക്കണം.മറ്റ് ഭക്ഷണ വിതരണം അനുവദിക്കില്ല.