ലോക ആത്മഹത്യാ പ്രതിരോധ ദിനമായ ഇന്ന് ആത്മഹത്യാ പ്രവണതയ്‌ക്കെതിരായ ഹ്രസ്വചിത്രം പുറത്തിറക്കി ടീം ആര്‍ട്‌സ്. ചലച്ചിത്ര നടന്‍ പ്രിത്വിരാജ് സുകുമാരന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷോര്‍ട് ഫിലിം റിലീസ് ചെയ്തത്.
ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കലാകാരന്മാര്‍ അവരവരുടെ വീടുകളില്‍ ഇരുന്ന് ചിത്രീകരിച്ചതാണ് 10 മിനുറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം.
സ്വയം പരിഹരിക്കാന്‍ കഴിയാത്ത മാനസിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമാണ് മനുഷ്യനെ ആത്മഹത്യയിലേക്ക് എത്തിക്കുന്നത്. ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്ന വ്യക്തിയെ ഉപദേശിക്കുന്നതിന് പകരം അയാളെ കേള്‍ക്കാനുള്ള മനസാണ് ഓരോരുത്തരും കാണിക്കേണ്ടത് എന്ന സന്ദേശമാണ് ‘ശ്രവണം’ എന്ന ഷോര്‍ട് ഫിലിം നമുക്ക് നല്‍കുന്നത്.
https://www.facebook.com/PrithvirajSukumaran/posts/3265914333463608
ഇ 4 എന്റര്‍ടെയിന്‍മെന്റിനു വേണ്ടി മുകേഷ് മേത്ത അവതരിപ്പിച്ച ഷോര്‍ട്ഫിലിമിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് അഭിലാഷ് പരമേശ്വരനാണ്. എ.വി അനൂപ്, കെ.പി.എ ലത്തീഫ്, കെ.കെ രാജീവ്, അശ്വിന്‍ ജയപ്രകാശ്, പ്രിയ അനൂപ് എന്നിവരാണ് ഷോര്‍ട്ഫിലിമില്‍ അഭിനയിച്ചിരിക്കുന്നത്. 1993-ല്‍ രൂപം കൊണ്ട ടീം ആര്‍ട്സിന്റെ ആദ്യ ഹ്രസ്വചിത്രം കൂടിയാണ് ശ്രവണം.
അനില്‍ മാള സംഗീതവും രാഹുല്‍ വേണുഗോപാല്‍ ചിത്രസംയോജനവും നിര്‍വ്വഹിച്ചു. പ്രതീക്ഷ അനൂപ്, അഞ്ജലി ജിതിന്‍, നജ.കെ.എ, കെ.ആര്‍ സൂരജ് എന്നിവരും അണിയറലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.