സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണയ്ക്ക് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ. വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിച്ചു.
തിരുവനന്തപുരത്ത് കോവിഡ് രോഗ ബാധ കൂടുതലാണെന്നും, താമസ സൗകര്യമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വിചാരണ തുടരാന്‍ ബുദ്ധിമുട്ടുണ്ട്. ഹര്‍ജിക്കാര്‍ക്ക് 70 ന് മുകളില്‍ പ്രായമുണ്ടെന്നും അഭിഭാഷകര്‍ 65 കഴിഞ്ഞവരാണെന്നും സിസ്റ്റര്‍ സ്റ്റെഫിയും ഫാദര്‍ തോമസ് കോട്ടൂരും പറഞ്ഞു. എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കുമെന്ന് സിബിഐ വ്യക്തമാക്കി. സാക്ഷികളായ അന്വേഷണ ഓഫീസര്‍ക്ക് വിചാരണയില്‍ പങ്കെടുക്കാന്‍ സാധിക്കുമോയെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു.
കോവിഡ് സാഹചര്യം ഗുരുതരമായിരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ സി.ബി.ഐ. കോടതിയിൽ നടക്കുന്ന വിചാരണ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ ഫാ.തോമസ് കോട്ടൂരും, സിസ്റ്റര്‍ സ്റ്റെഫിയുമാണ് കോടതിയിൽ ഹർജി നൽകിയത്.
കേസുകള്‍ കൂടുതലാണെന്നും താമസ സൗകര്യമില്ലെന്നും ഹര്‍ജിക്കാര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വിചാരണ തുടരാന്‍ ബുദ്ധിമുട്ടുണ്ട്. ഹര്‍ജിക്കാര്‍ക്ക് 70 ന് മുകളില്‍ പ്രായമുണ്ട്. അഭിഭാഷകരും 65 കഴിഞ്ഞവരാണെന്നും പറഞ്ഞു. 2019 ആഗസ്റ്റിലാണ് കേസിൽ വിചാരണ ആരംഭിച്ചത്. 2009 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നതും.











