തിരുവനന്തപുരം- തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി പീഢനത്തിന് ഇരയായ സംഭവത്തിൽ അപമാനകരമായ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സാംസ്ക്കാരികകേരളത്തിന് അപമാനമാണെന്ന്
എഐവൈഎഫ് സംസ്ഥാനകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
പീഢനങ്ങൾ നടത്താൻ തങ്ങൾക്കും അവകാശമുണ്ടെന്ന മട്ടിലാണ് പ്രതിപക്ഷനേതാവിന്റെ പ്രസ്താവന. അങ്ങേയറ്റം ഹീനമായ ഒരു സംഭവത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കുന്ന ഒരാൾ പ്രസ്താവന നടത്തുന്നത് ഞെട്ടിപ്പിക്കുന്നതാണ്. രാഷ്ട്രീയ തിമരം ബാധിച്ച യുഡിഎഫ് നേതൃത്വം എത്രമാത്രം ജീർണിച്ച മാനസിക അവസ്ഥയിലാണ് എന്നതിന്റെ തെളിവാണ് ചെന്നിത്തലയുടെ വാക്കുകൾ.
പ്രസ്താവന പിൻവലിച്ച് പ്രതിപക്ഷ നേതാവ് കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ.സജിലാലും സെക്രട്ടറി മഹേഷ്കക്കത്തും ആവശ്യപ്പെട്ടു.