എൻ എസ് എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ 2020 ഓണം ആഘോഷത്തോടനുബന്ധിച് 50 അഭയാർത്ഥികൾക്ക് ഭക്ഷണം വിതരണം ചെയ്തു. ഗേറ്റ്വേ & പാർക്വേ ഷെൽറ്ററുകളിൽ 50 ഓളം അന്തേവാസികൾക്കാണ് ഭക്ഷണം വിതരണം ചെയ്തത്.
എൻ എസ് എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ 2020ലെ ആദ്യ സംരംഭത്തിന്റെ ഉദ്ഘാടനം Surrey BC, ഹോണറബിൾ MLA, ശ്രീമതി ജിന്നി സിംസ് നിർവഹിച്ചു. പ്രസിഡന്റ് ശ്രീ തമ്പാനൂർ മോഹൻ, സെക്രട്ടറി അനിത നവീൻ എന്നിവർ ഷെൽറ്റർ അന്തേവാസികൾക്കു ഭക്ഷണം വിതരണം ചെയ്തു.
അഡ്വൈസറി ബോർഡ് മെമ്പർ ശ്രീ ഉണ്ണി ഒപ്പത്തു, ശ്രീമതി ഉഷ ഉണ്ണി, ശ്രീമതി ശാലിനി ഭാസ്കർ, ശീമതി രാജി ശശി എന്നിവർ ഭക്ഷണം പാകം ചെയ്ത ദി സർക്കിൾ റസ്റ്റോറന്റഇൽ അണിയറ പ്രവർത്തനങ്ങളിൽ പങ്കു ചേർന്നു.