ബംഗളൂരു: മയക്കുമരുന്ന് കേസില്‍ കന്നഡ നടി സഞ്ജന ഗല്‍റാണിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഇന്ദിരാ നഗറിലുള്ള സഞ്ജനയുടെ വസതിയില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്(സിസിബി) റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
കേസില്‍ അറസ്റ്റിലായ മലയാളി നിയാസ് മുഹമ്മദ് നല്‍കിയ വിവരങ്ങളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സഞ്ജനയുടെ വസതിയില്‍ പരിശോധന നടത്തിയത്. നിയാസ് മുഹമ്മദ് ഉള്‍പ്പെടെ ആറു പേരെയാണ് ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ സിസിബി ഓഫീസിലേക്ക് കൊണ്ടുപോയി. തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന ഗല്‍റാണി.











