എറണാകുളം ജില്ലയിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തൃപ്പൂണിത്തുറ പറവൂർ സ്വദേശിനി സുലോചന (62) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
മരണകാരണം കോവിഡ് ആണെന്ന് സ്ഥിരീകരിക്കുന്നതിന് ശ്രവം പരിശോധനയ്ക്കയച്ചു.രണ്ട് ദിവസത്തിനിടെ ജില്ലയിൽ രണ്ടാമത്തെ മരണമാണിത്.