കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 20 രൂപ കൂടി 4,690 രൂപയായി. 37,520 രൂപയാണ് പവന് വില. നാല് വ്യാപാര ദിനങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 15 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ മാസം ഏഴിന് പവന് 42,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്. മൂന്നുദിവസം തുടര്‍ച്ചയായി വില ഇടിഞ്ഞതിനു ശേഷം ദേശീയ വിപണിയിലും സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

















