പത്രപ്രവർത്തകനായും UAE ലെ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തന രംഗത്തും നിറഞ്ഞു നിന്നു് നീണ്ട 35 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന ശ്രീ മനോഹരൻ വാത്തിശ്ശേരിയ്ക്ക് ഗുരു വിചാരധാര യാത്ര അയയ്പ് നല്കി. ദുബായി ക്ലാസ്സിക് റെസ്റ്റോറൻ്റിൽ വച്ച് പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തപ്പെട്ട യോഗത്തിൽ സംഘടനാ ജനറൽ കൺവീനർ ശ്രീ PG . രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ശ്രീശരത്ചന്ദ്രൻ. പൊന്നാട അണിയിച്ചു ശ്രീ രാജേന്ദ്രൻ മൊമെൻ്റോ നല്കി ആദരിച്ചു.. ശ്രീ വിശ്വംഭരൻ മംഗളപത്രം സമർപ്പിച്ചു.
മനോഹരൻ വാത്തിശ്ശേരി UAE യിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളായ ഗുരു വിചാരധാര, സേവനം, SNDP, ഗുരുധർമ്മ പ്രചരണ സഭ എന്നിവയുടെ സ്ഥാപക നേതാവായും നിരവധി പ്രവാസി സംഘടനകളുടെ സജീവ പ്രവർത്തകനായും സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. അദ്ദേഹം ഷാർജാ ഇ ന്ത്യൻ അസോസിഷേൻ, മഹസ് എന്നീ സംഘടന കളുടെ ലൈഫ് മെമ്പറും ആയിരുന്നു.. ഒരു കമ്പനിയിൽ തന്നെ, കഴിഞ്ഞ 35 വർഷം നീണ്ട കാലം ജോലി നോക്കി അവിടെ നിന്നും റിട്ടയർമെൻ്റ് നേടി പിരിഞ്ഞു പോകുന്ന അപൂർവ്വതയും അദ്ദേഹത്തിനുണ്ട്. തിരിക്കുപിടിച്ച ജീവിതത്തിനിടയിലും തൻ്റെ ഇഷ്ട മേഖലയായ പത്രപ്രവർത്തനവും മനോഹരൻ നടത്തിവന്നിരുന്നു. കേരളകൗമുദിയുടെ ദുബായി ലേഖകനായി പ്രവാസികളുടെ നിരവധി പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.
യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്
മുരളീധരപ്പണിക്കർ
വി.കെ.മുരളി,
ഷാജി ശ്രീധരൻ
ശരത്ചന്ദ്രർ
മനോഹരൻ ആറ്റിങ്ങൽ
സജിമോൻ
അജിത്
പ്രഭാകരൻ പയ്യന്നൂർ
KP വിജയൽ
CP മോഹനൻ
കൃഷ്ണ രാജ്
അഭിലാഷ്
അജയ്,
പ്രശാന്ത്
വിജയകുമാർ
എന്നിവർ സംസാരിച്ചു.ശ്രീമനോഹരൻ വാത്തിശ്ശേരി മറുപടി പ്രസംഗം നടത്തി..
യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്
മുരളീധരപ്പണിക്കർ
വി.കെ.മുരളി,
ഷാജി ശ്രീധരൻ
ശരത്ചന്ദ്രർ
മനോഹരൻ ആറ്റിങ്ങൽ
സജിമോൻ
അജിത്
പ്രഭാകരൻ പയ്യന്നൂർ
KP വിജയൽ
CP മോഹനൻ
കൃഷ്ണ രാജ്
അഭിലാഷ്
അജയ്,
പ്രശാന്ത്
വിജയകുമാർ
എന്നിവർ സംസാരിച്ചു.ശ്രീമനോഹരൻ വാത്തിശ്ശേരി മറുപടി പ്രസംഗം നടത്തി..