അനശ്വര നടൻ സത്യന്റെ കഥ സിനിമയാകുന്നു. ധ്യാൻ ശ്രീനിവാസനാണ് സത്യന്റെ വേഷത്തിൽ എത്തുന്നത് .”കടവുൾ സകായം നടനസഭ ” എന്ന വ്യത്യസ്തമായൊരു പേരാണ് സിനിമയ്ക്ക്
‘ബെസ്റ്റ് ആക്ടർ’, ‘പാവാട’, ‘1983’, എന്നീ ശ്രദ്ധേയമായ രചനകൾക്ക് ശേഷം ബിപിൻ ചന്ദ്രൻ എഴുതുന്ന സിനിമയാണിത് .
ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണവും, പ്രവീൺ പ്രഭാകർ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ഈണമൊരുക്കുന്നത് സാം സി.എസ് ആണ്. സത്യന്റെ ജീവിതം പതിപാദിക്കുന്ന മറ്റൊരു സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജയസൂര്യയാണ് ആ സിനിമയിലെ നായകൻ.


















