ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി. സര്‍ക്കാര്‍ മേഖലയില്‍ പരമാവധി സ്വകാര്യവല്‍ക്കരണം നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
मोदी सरकार की सोच –
'Minimum Govt Maximum Privatisation'कोविड तो बस बहाना है,
सरकारी दफ़्तरों को स्थायी ‘स्टाफ़-मुक्त’ बनाना है,
युवा का भविष्य चुराना है,
‘मित्रों’ को आगे बढ़ाना है।#SpeakUp pic.twitter.com/Lu8BKjJ7bg— Rahul Gandhi (@RahulGandhi) September 5, 2020
സര്‍ക്കാന്‍ മേഖലയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് സര്‍ക്കാര്‍ മരവിപ്പിക്കുകയാണെന്നും കോവിഡ് വ്യാപനത്തിന്റെ പേരില്‍ ഒഴിവുകഴിവുകള്‍ പറയുകയാണെന്നും രാഹുല്‍ തുറന്നടിച്ചു. യുവ ജനങ്ങളുടെ ഭാവി തകര്‍ത്ത് പാര്‍ട്ടിയുടെ അടുപ്പക്കാരെ മുന്നോട്ടു കൊണ്ടുവരികയാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രാഹുല്‍ഗാന്ധി ട്വീറ്റില്‍ കുറിച്ചു.