റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ സ്പുട്നിക്-5 ഫലപ്രദവും സുരക്ഷിതവുമെന്ന് മെഡിക്കൽ ജേണലായ ലാൻസെറ്റ് റിപ്പോർട്ട്. കഴിഞ്ഞമാസമാണ് വാക്സിന് റഷ്യൻ സർക്കാർ അനുമതി നൽകിയത്. വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവരുടെ ശരീരത്തിലും 21 ദിവസംകൊണ്ട് ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടു എന്ന് കണ്ടെത്തി.
പരീക്ഷണ ഘട്ടത്തില്‍ ഗുരുതരമായ വിപരീതഫലങ്ങളൊന്നും കണ്ടില്ലെന്നും ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പ്രാഥമിക ഫല റിപ്പോർട്ടിൽ പറയുന്നു. 76 പേരിലാണ് പ്രാഥമിക പരിശോധന നടത്തിയത്. ഇവരെ 42 ദിവസത്തോളം നിരീക്ഷിക്കുകയും ചെയ്തു.











