വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ഇരട്ടക്കൊലപാതകം കോണ്‍ഗ്രസ്സിന്റെ അപചയത്തിന് തെളിവാണെന്ന് കൊടിയേരി ആരോപിച്ചു. കേരളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്. സമാധാനം സംരക്ഷിക്കാന്‍ ജനങ്ങളെ അണി നിരത്തും.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ കീഴില്‍ ക്രമസമാധാന നില ഭദ്രമാണെന്നും കൊടിയേരി പറഞ്ഞു. കേന്ദ്രത്തിനൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് എന്നും കൊടിയേരി പറഞ്ഞു. ബംഗളൂരു മയക്കു മരുന്ന് കേസില്‍ മകന്‍ ബിനീഷ് കൊടിയേരി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അത് കണ്ടെത്തി നടപടി എടുക്കട്ടേയെന്നും കൊടിയേരി പറഞ്ഞു.