2020ൽ ലോകത്തെ മാറ്റി മറിച്ച 50 ചിന്തകരിൽ കേരളത്തിന്റെ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ഒന്നാം സ്ഥാനത്ത്. ബ്രിട്ടനിലെ പ്രമുഖ മാഗസിൻ ദി പ്രോസ്പെക്ടസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ലോകത്ത് കോവിഡ് കാലത്ത് സമർത്ഥമായി പ്രവർത്തിച്ച 50 പേരിൽ ഏറ്റവും മുന്നിലെത്തിയത് ഷൈലജ ടീച്ചറെന്ന് അവാർഡ് വിവരം പുറത്തു വിട്ടു കൊണ്ട് മാഗസിൻ പറയുന്നു. കഴിഞ്ഞ രണ്ടുമാസമായി നടന്ന ഓൺലൈൻ വോട്ടെടുപ്പിൽ ആദ്യം ഏറെ മുന്നിൽ നിന്നത്
ന്യൂസ് ലാന്റ് പ്രധാനമന്ത്രി ജസിന്ത അർദനെ ആയിരുന്നു. ജസീന്തയെ രണ്ടാം സ്ഥാനത്തെക്ക് തള്ളിക്കൊണ്ടാണ് ഷൈലജ ടീച്ചർ ഒന്നാമത് എത്തിയത്.
ഇന്ത്യാ രാജ്യത്തെ കേരള സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റു കാരിയായ ആരോഗ്യ മന്ത്രി ഷൈലജ, നിപ വൈറസിനെ നേരിട്ടാണ് ലോക ശ്രദ്ധ പിടിച്ചു പറ്റിയതെന്നും, കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ബ്രിട്ടനേക്കാൾ മുന്നിലാണ് കേരളമെന്നും കണക്കുകൾ സഹിതം മാഗസിൻ വ്യക്തമാക്കുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 പേരെയാണ് മാഗസിൻ ഈ പുരസ്കാരത്തിനായി ലിസ്റ്റ് ചെയ്തിരുന്നത്.
ഇതാണ് മാഗസിന്റെ ലിങ്ക്