കോവിഡ് ദൈവനിശ്ചയമാണെന്നും അത് സാമ്പത്തിക ഞെരുക്കത്തിന് കാരണമാകുമെന്നുള്ള കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ പരാമര്‍ശത്തെ പരിഹസിച്ച് ശശി തരൂര്‍ എം.പി. ഇത്തവണ നെഹ്‌റുവിനെ ഒഴിവാക്കിയതിന് നന്ദി എന്ന അടിക്കുറിപ്പോടെ ഒരു കാര്‍ട്ടൂര്‍ പങ്കുവെച്ചാണ് തരൂരിന്‍റെ പരിഹാസം.
Thanks for sparing Nehru this time! #IndiaSaysBJPNoMor pic.twitter.com/YeyqbY789S
— Shashi Tharoor (@ShashiTharoor) August 28, 2020
നേട്ടുനിരോധനവും ജി.എസ്.ടിയും നടപ്പാക്കിയതിലെ വീഴ്ച്ചയും അതിനു പിന്നാലെ വന്ന കോവിഡും ഉള്‍പ്പെടുന്നതാണ് കാര്‍ട്ടൂണ്‍. രാജ്യത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണം പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന ബി.ജെ.പി നേതാക്കളുടെ ആരോപണങ്ങളെ പരിഹസിച്ചുകൊണ്ടാണ് ശശി തരൂര്‍ രംഗത്തെത്തിയത്.