റിയാദ്: സൗദിയില്‍ ഇന്ന് 1069 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1148 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 91.74 ശതമാനമായി ഉയര്‍ന്നു. അതേസമയം, 28 കോവിഡ് മരണവും രേഖപ്പെടുത്തി 61 പേര്‍ക്ക് കോവിഡ് പോസിറ്റീവ് മദീനയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.
#الصحة تعلن عن تسجيل (1069) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (28) حالات وفيات رحمهم الله، وتسجيل (1148) حالة تعافي ليصبح إجمالي عدد الحالات المتعافية (287,403) حالة ولله الحمد. pic.twitter.com/S5S4jVWdO6
— وزارة الصحة السعودية (@SaudiMOH) August 28, 2020
റിയാദ് 61 , ജിസാന്‍ 59, ഹൈല്‍ 48, ജിദ്ദ 43 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 115 നഗരങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 21,708 രോഗികള്‍ നിലവില്‍ രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 1576 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 312,924 ഉം മരണസംഖ്യ 3813 ഉം രോഗമുക്തി നേടിയവര്‍ 287,403 ആയി.
സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് ഇരുപത്തിയെട്ട് വരെ രാജ്യത്ത് ഇതുവരെ ആകെ 49,74,119 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 60,195 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.