ന്യൂഡല്‍ഹി: ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ് പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തിയെ സിബിഐ ചോദ്യം ചെയ്യുന്നു. മുംബൈയിലെ ഡിആര്‍ഡിഒ ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.
റിയയെ കൂടാതെ സഹോദരന് ഷോയിക് ചക്രവര്‍ത്തിയും ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. സുശാന്തിന്റെ സുഹൃത്ത് സിദ്ധര്‍ഥ് പിത്താനിയെയും സിബിഐ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. റിയ മയക്കുമരുന്ന് ഇടപാട് നടന്നിട്ടുണ്ടോയെന്നതിനെ കുറിച്ചും സിബിഐ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.