തിരുവനന്തപുരം: യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാട് നോക്കി എൽഡിഎഫ് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുഡിഎഫ് വിട്ട കേരളകോൺഗ്രസ് (എം) ജോസ് പക്ഷത്തിനു വരവേൽപ് സൂചന നൽകിയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. യുഡിഎഫ് വിട്ടുവരുന്നവരുടെ കാര്യത്തിലെ നിലപാട് എൽഡിഎഫ് ചർച്ചയിലൂടെ സ്വീകരിക്കും. യുഡിഎഫിലെ ആഭ്യന്തര കലഹത്തിൽ പങ്കാളിയാകില്ലെന്നും കോടിയേരി വ്യക്തമാക്കി.