കുവൈത്തില്‍ 613 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 81573 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 477 പേര്‍ ഉള്‍പ്പെടെ 73,402 പേര്‍ രോഗമുക്തി നേടി. ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 519 ആയി. ബാക്കി 7652 പേരാണ് ചികിത്സയിലുള്ളത്. 95 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4426 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
അഹ്മദി ഹെല്‍ത് ഡിസ്ട്രിക്ടില്‍ 162 പേര്‍, ഹവല്ലി ഹെല്‍ത് ഡിസ്ട്രിക്ടില്‍ 135 പേര്‍, ജഹ്റ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 130 പേര്‍, ഫര്‍വാനിയ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 104 പേര്‍, കാപിറ്റല്‍ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 82 പേര്‍ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്.
تعلن #وزارة_الصحة عن تأكيد إصابة 613 حالة جديدة، وتسجيل 477 حالة شفاء، وحالة وفاة واحدة جديدة بـ #فيروس_كورونا_المستجدّ COVID-19 ، ليصبح إجمالي عدد الحالات 81,573 حالة pic.twitter.com/tR4MldtFDk
— وزارة الصحة (@KUWAIT_MOH) August 25, 2020
ഒമാനില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,652 ആയി. 235 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 79,147 ആയി. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ ആകെ മരണസംഖ്യ 642 ആയി. നിലവില്‍ 406 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 151 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
#Statement No. 172
August 25, 2020 pic.twitter.com/fosSfvLZbC— وزارة الصحة – سلطنة عُمان (@OmaniMOH) August 25, 2020












