സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തം. ഫയലുകൾ കത്തിനശിച്ചു. അഗ്നിശമന സേന തീയണച്ചു. കമ്പ്യൂട്ടർ കണക്ഷനിലെ ഷോർട്ട് സർക്യൂട്ട് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.
അതേസമയം സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന് പിന്നിൽ അട്ടിമറി ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെ തെളിവുകൾ നശിപ്പിക്കുകയാണ്. സ്വർണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാൻ ശ്രമം നടത്തുന്നതിന്‍റെ ഭാഗമായാണ് തീ പിടുത്തമുണ്ടായത്. സെക്രട്ടറിയേറ്റ് തീപിടുത്തത്തെ കുറിച്ച് അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിലെ തീപിടുത്തം ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന് യുഡിഎഫ് കൺവീനർ ബന്നി ബഹന്നാൻ ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിലെ അഗ്നിബാധ ആസൂത്രിതമെന്ന് ബിജെപി സെക്രട്ടറിയേറ്റിന് മുമ്പിൽ ബിജെപി പ്രതിക്ഷേധം നടത്തി. നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി.
അഗ്നിബാധയെ പറ്റി നിഷ്പക്ഷമായി അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി സിൻഹ പറഞ്ഞു. ഒന്നും മറച്ചുവയ്ക്കാനില്ലായെന്നും രാഷ്ട്രീയക്കാർക്ക് സെക്രട്ടറിയേറ്റിൽ സമരവും പ്രതിക്ഷേധവും ശരിയല്ലന്നും ചീഫ് സെക്രട്ടറി അറിയിച്ചു.











