കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല. ഔദ്യോഗിക യോഗത്തിലാണ് മറ്റൊരറിയിപ്പുണ്ടാവുന്നത് വരെ പട്ടികയില്‍ മാറ്റം വരുത്തേണ്ട എന്ന് തീരുമാനിച്ചത്. ആദ്യം ഏഴുരാജ്യങ്ങളായിരുന്നത് പിന്നീട് 31 ആക്കുകയും കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെ കൂടി പട്ടികയില്‍ ചേര്‍ക്കുകയുമായിരുന്നു.
ഇന്ത്യ, കൊളംബിയ, അര്‍മീനിയ, സിംഗപ്പൂര്‍, ബോസ്നിയ -ഹെര്‍സഗോവിന, ഇന്തോനേഷ്യ, ചിലി, ഇറ്റലി, വടക്കന്‍ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ചൈന, ബ്രസീല്‍, സിറിയ, സ്പെയിന്, ഇറാഖ്, മെക്സിക്കോ, ലബനാന്, ഹോങ്കോങ്, സെര്‍ബിയ, ഇറാന്, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, പാകിസ്താന്, ഈജിപ്ത്, പനാമ, പെറു, മൊല്‍ഡോവ, അഫ്ഗാനിസ്താന് എന്നീ രാജ്യങ്ങളില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിനാണ് വിലക്കുള്ളത്. ഈ രാജ്യങ്ങളിലെ പൗരന്മാര്ക്ക് മറ്റു രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ചതിനുശേഷം കോവിഡ് പരിശോധന നടത്തി കുവൈത്തിലേക്ക് വരുന്നതിന് തടസ്സമില്ല.കോവിഡ് വ്യാപന തോത് അവലോകനം ചെയ്ത് പട്ടിക അടുത്തയാഴ്ച പുനഃപരിശോധിക്കും.













