കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം നില നില്‍ക്കും. കേസിലെ തുടരന്വേഷണം സിബിഐ നടത്തും. സിബിഐ അന്വേഷണത്തിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളുകയായിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.
അതേസമയം, പെരിയ കേസ് സിബിഐയ്ക്ക് വിട്ട തീരുമാനം സര്‍ക്കാരിന് തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇനിയുള്ള ഓരോ ദിവസവും സര്‍ക്കാരിന് തിരിച്ചടിയുടെ കാലമാണെന്നും ചെന്നിത്തല പറഞ്ഞു.