വിഡി സതീശനെതിരെ ആരോപണവുമായി ജെയിംസ് മാത്യു എം.എല്‍.എ. ബർമിങ് ഹാമിൽ പോയി പുനർജനി പദ്ധതിക്കായി സഹായം വാങ്ങിയെന്നാണ് ആരോപണം.500 ഡോളർ സതീശൻ ആവശ്യപ്പെട്ടുവെന്ന് ജെയിംസ് മാത്യു ആരോപിച്ചു.
പദ്ധതിക്കായി വിദേശത്ത് നിന്ന് പണം പിരിച്ചിരുന്നില്ലെന്ന് വി ഡി സതീശൻ മറുപടി പറഞ്ഞു. അവിശ്വാസപ്രമേയം നടത്തുന്ന അവതാരകനെതിരെ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമാണ്. മുഖ്യമന്ത്രിക്ക് വിജിലൻസ് അന്വേഷണം നടത്താമെന്നും സതീശൻ പ്രതികരിച്ചു.


















