ഇന്ത്യയില്‍ കോവിഡ് പരിശോധന 3.6 കോടിയോട് അടുക്കുന്നു. രാജ്യത്ത് ഊര്‍ജ്ജിത പരിശോധനകളും ഫലപ്രദമായ ചികിത്സയും കോവിഡ് 19 രോഗമുക്തി വര്‍ധിപ്പിക്കുകയും മരണനിരക്കു കുറയ്ക്കുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ നടത്തിയത് 3,59,02,137 കോവിഡ് ടെസ്റ്റുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,09,917 ടെസ്റ്റുകളാണ് നടത്തിയത്.
പരിശോധനാസൗകര്യങ്ങള്‍ വികസിപ്പിച്ചതിന്‍റെ ഫലമായി ദശലക്ഷത്തിലെ പരിശോധന (ടിപിഎം) 26,016 ആയി വര്‍ധിച്ചു. ലോകാരോഗ്യ സംഘടനയുടെ ”കോവിഡ് 19-ന്‍റെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യവും സാമൂഹിക നടപടികളും ക്രമീകരിക്കുന്നതിനുള്ള പൊതുജനാരോഗ്യ മാനദണ്ഡം” എന്ന മാര്‍ഗനിര്‍ദേശക്കുറിപ്പിലെ നിര്‍ദേശപ്രകാരം ദിനംപ്രതി ദശലക്ഷത്തിലെ പരിശോധന ഇന്ത്യ വര്‍ധിപ്പിച്ചു. രാജ്യത്തിന് ദശലക്ഷത്തില്‍ പ്രതിദിനം 140 പരിശോധനകളാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.
രാജ്യത്തുടനീളം പരിശോധനാ ലാബുകളുടെ ശൃംഖല വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്താകെ 1520 ലാബുകളാണുള്ളത്. ഗവണ്‍മെന്‍റ് മേഖലയില്‍ 984ഉം സ്വകാര്യമേഖലയില്‍ 536ഉം ലാബുകളാണുള്ളത്.
വിവിധ പരിശോധനാ ലാബുകളുടെ ക്രമം;
- തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 785 (ഗവണ്‍മെന്‍റ്: 459 + സ്വകാര്യമേഖല: 326)
- ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 617 (ഗവണ്‍മെന്റ: 491 + സ്വകാര്യമേഖല: 126)
- സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 118 (ഗവണ്‍മെന്റ: 34 + സ്വകാര്യം: 84)