തിരുവനന്തപുരം: സ്പീക്കര്‍ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ബാനര്‍. സ്പീക്കര്‍ കസേരയില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
സ്വര്‍ണക്കടത്ത് പ്രതികളുമായി സ്പീക്കര്‍ക്ക് സംശയകരമായ ബന്ധമെന്നായിരുന്നു പരാമര്‍ശം. പദവിയുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടു. അതിനാല്‍ സ്പീക്കര്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് അംഗങ്ങള്‍ക്കിടയിലേക്ക് വന്നിരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം, നടപടിക്രമം പാലിച്ചില്ലെന്നും പ്രമേയം അവതരിപ്പിക്കാന്‍ 14 ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്നത് ഭരണഘടാപരമായ ബാധ്യതയാണെന്നും സ്പീക്കര്‍ പറഞ്ഞു. അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് ഇതെന്നും സ്പീക്കര്‍ സഭയെ അറിയിച്ചു.
സഭ ചേരുന്ന തീയതി തീരുമാനിച്ചത് പ്രതിപക്ഷ നേതാവുമായി ആലോചിച്ച ശേഷമാണെന്ന് മന്ത്രി ബാലനും അിയിച്ചു. പ്രതിപക്ഷ ആവശ്യങ്ങള്‍ രേഖാമൂലം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സ്പീക്കര്‍ക്കെതിരെ ചെന്നിത്തല നടത്തിയ പരാമര്‍ശത്തില്‍ ദുസ്സൂചനയാണ്. ഇത് സഭാ രേഖകളില്‍നിന്ന് നീക്കണമെന്ന് മന്ത്രി എ.കെ. ബാലന്‍ ആവശ്യപ്പെട്ടു.












