അതേസമയം മുംബൈയില്‍ മാത്രം ഇന്ന് 1,134 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,101 പേര്‍ രോഗമുക്തി നേടി. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 1,35,357 ആയി. ഇതില്‍ 18,298 എണ്ണം സജീവ കേസുകളാണ്. 1,09,369 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 7,385 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.
തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 5980 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5603 പേര്‍ രോഗമുക്തി നേടി. 80 പേര്‍ മരണപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ 3,73,410 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 53,710 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 6420 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.
കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 7330 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 93 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 7626 പേര്‍ രോഗമുക്തി നേടി.
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,71,876 ആയി ഉയര്‍ന്നു. 1,84,568 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മരണപ്പെട്ടവരുടെ ആകെ എണ്ണം 4615.
ആന്ധ്രപ്രദേശില്‍ 10,276 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 345,216 ആയി. 89,389 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3189 പേര്‍ മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു