ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,239 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരായവരുടെ എണ്ണം 30,44,941ആയി. 24 മണിക്കൂറിനിടെ 912 പേര്‍ കൂടി രോഗബാധയേറ്റ് മരിച്ചതോടെ ആകെ മരണം 56,706 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്ത് 7,07,668 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 22,80,567 പേര്‍ ഇതുവരെ രോഗമുക്തി നേടി. അതേസമയം, 2.34 കോടി ജനങ്ങള്‍ക്കാണ് ലോകത്താകെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8.08 ലക്ഷം പേര്‍ ലോകത്താകമാനം കോവിഡ് ബാധിതരായി മരണപ്പെട്ടു.











