സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്ക് രണ്ടായിരത്തിന് മുകളില്‍ എത്തിയിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ശ്രദ്ധയോടെയും ജാഗ്രത ഏറെ പുലര്‍ത്തേണ്ടതുമായ ഒരു അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ നിരവധി കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന സമയത്താണ് ഇന്ന് കേരള സര്‍വകലാശാല മാറ്റി വച്ച പരീക്ഷകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്ന പത്രക്കുറിപ്പ് പുറത്തിറക്കിയത്.
വിദ്യാര്‍ത്ഥികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും എതിര്‍പ്പുണ്ടായിട്ടും തിടുക്കത്തില്‍ എന്തിനാണ് പരീക്ഷകള്‍ നടത്തുന്നതെന്നാണ് മാതാപിതാക്കള്‍ ആശങ്കയോടെ ചോദിക്കുന്നത്. ബി.എഡ് രണ്ടാം സെമസ്റ്റർ ,പുതുക്കിയ പരീക്ഷാതീയതികളാണ് വിദ്യാര്‍തത്ഥികളെ പ്രതിരോധത്തിലാക്കിക്കൊണ്ട് ഇന്ന് പുറത്തിറക്കിയത്. 2020 ജൂലൈ 8 ന് നടക്കേണ്ടിയിരുന്നതും കോവിഡ് -19 പശ്ചാത്തലത്തിൽ മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷ (റെഗുലർ /സപ്ലിമെന്ററി) ആഗസ്റ്റ് 24 നും ജൂലൈ 6 ന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ മാത്രം ട്രിപ്പിൾ ലോക്ഡൗൺ കാരണം മാറ്റിവച്ച് പരീക്ഷ ആഗസ്റ്റ് 26 നും നടത്തുന്നതായതാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്. സബ്സെന്ററുകൾ അനുവദിക്കുന്നതല്ല എന്ന് എടുത്ത് പറഞ്ഞതും വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുയാണ്.
ലക്ഷദ്വീപ്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ദൂര സ്ഥലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ പരാതി പറഞ്ഞിട്ടും തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല എന്നാണ് സര്‍വകലാശാല അധികൃതരും അദ്ധ്യാപകരും അറിയിച്ചിരിക്കുന്നത്. സമ്പര്‍ക്കംമൂലം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കേരള സര്‍വകലാശാലയുടെ ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്.
വിദ്യാര്‍ത്ഥികളില്‍ പലരും കണ്ടയന്‍മെന്റ് സോണിലോ ക്വാറന്റൈനിലോ ഇരിക്കുന്ന അവസ്ഥയാണ്. അത്തരക്കാര്‍ പരീക്ഷ എഴുതേണ്ട എന്ന തീരുമാനവും അദ്ധ്യാപകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. എക്സാം എഴുതേണ്ട എന്ന വാദങ്ങളും ചില അദ്ധ്യാപകര്‍ ഉന്നയിക്കുന്നുണ്ട്. കോവിഡ് മാറിയതിനുശേഷം ഇപ്പോള്‍ എഴുതാത്തവര്‍ സപ്ലിമെന്ററി ആയി എക്സാം എഴുതട്ടെയെന്ന് പറയുന്ന ചില പ്രധാന അദ്ധ്യാപകരുടെ വാദങ്ങളും കേള്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ കൂട്ടമായി സപ്ലിമെന്ററി പരീക്ഷ എഴുതുന്നത് വഴി സര്‍വകലാശാല ഫീസിനത്തില്‍ ലാഭമുണ്ടാക്കി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണെന്നും ആക്ഷേപം ഉണ്ട് . കോവിഡിന്റെ പേര് പറഞ്ഞ് മുമ്പ് നടത്തിയ പരീക്ഷകളുടെ റിസള്‍ട്ട് പ്രഖ്യാപിക്കാതെയാണ് ഇപ്പോള്‍ പരീക്ഷതീയതി പ്രഖ്യാപിച്ചിരിക്കുന്ന്. പരീക്ഷ ഫീസ് വീണ്ടും അടയ്ക്കുന്നത് വഴി സര്‍വകലാശല അത് നേട്ടമാക്കാനാണ് ശ്രമിക്കുന്നതെന്നും മാതാപിതാക്കള്‍ പറയുന്നു.
തിരുവനന്തപുരത്ത് കീം എക്സാം നടത്തിയതിലൂടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. സമ്പര്‍ക്കത്തിലൂടെ ദിനം പ്രതി ആയിരങ്ങളാണ് രോഗികളാകുന്നത്. ഇത്തരത്തില്‍ അനുഭവം ഉണ്ടായിട്ടും എന്തുകൊണ്ട് കേരള സര്‍വകലാശാല പരീക്ഷ നടത്താന്‍ തീരുമാനിച്ചു എന്ന് വിദ്യാഭ്യാസ വിചക്ഷണര്‍ ചോദിക്കുന്നു. വിദ്യാര്‍ത്ഥികളുടെ ജീവന് വില കല്‍പ്പിക്കാത്ത ഉന്നതാധികാര സമിതിക്കെതിരെ വരും ദിവസങ്ങളിലും ആക്ഷേപം ഉയര്‍ന്നേക്കും.
വിദ്യാര്‍ത്ഥികളുടെ ജീവന്‍ പണയം വച്ചുള്ള പരീക്ഷകള്‍ ഇനിയും വേണോ നമുക്ക് ?
കേരള സർവകലാശാല ഇറക്കിയ പത്രക്കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:
എം.ഫിൽ ഫെല്ലോഷിപ്പ് – സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2019-20 വർഷത്തിൽ എം.ഫിൽ ഫെല്ലോഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ സാധ്യതാ ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുളള പരാതികളുളളവർ 2020 സെപ്റ്റംബർ 10 നകം അതത് വകുപ്പ് മേധാവി മുഖാന്തരം സർവകലാശാലയിൽ അറിയിക്കേണ്ടതാണ് 2020 സെപ്റ്റംബർ ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
ബി.എഡ് രണ്ടാം സെമസ്റ്റർ -പുതുക്കിയ പരീക്ഷാതീയതികൾ
2020 ജൂലൈ 8 ന് നടക്കേണ്ടിയിരുന്നതും കോവിഡ് -19 പശ്ചാത്തലത്തിൽ മാറ്റിവ ച്ചതുമായ രണ്ടാം സെമസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷ (റെഗുലർ /സപ്ലിമെന്ററി) ആഗസ്റ്റ് 24 നും ജൂലൈ 6 ന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ മാത്രം ട്രിപ്പിൾ ലോക്ഡൗൺ കാരണം മാറ്റിവച്ച് പരീക്ഷ ആഗസ്റ്റ് 26 നും നടത്തുന്നതാണ്. സബ്സെന്ററുകൾ അനുവദിക്കുന്നതല്ല.