ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനുള്ള കേരള സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. വിമാനത്താവള നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കേരള സര്‍ക്കാര്‍ കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പിനായിരുന്നു നിര്‍ദേശം. ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷം പാട്ടത്തിന് നല്‍കും.
നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകളാണ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നത്.